Shivraj Singh Chouhan frontrunner for CM
കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേരാനിരിക്കുന്ന വിമത എംഎല്‍എമാര്‍ക്ക് ഭാവി കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് സൂചന. രാജിവച്ച 22 പേരില്‍ എട്ട് പേര്‍ക്ക് മന്ത്രിപദവി നല്‍കാന്‍ ബിജെപിയില്‍ ധാരണയായി. തിങ്കളാഴ്ച ബിജെപിയുടെ നിയമസഭാ കക്ഷി യോഗം ഭോപ്പാലില്‍ നടക്കും. ബെംഗളൂരുവിലുള്ള വിമതര്‍ ഇന്ന് രാത്രിയോടെ ഭോപ്പാലില്‍ തിരിച്ചെത്തുമെന്നാണ് വിവരം.